കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍

By Staff Reporter, Malabar News
arrest in palakkad
Representational Image
Ajwa Travels

പാലക്കാട്: കുപ്രസിദ്ധ മോഷ്‌ടാവ് മംഗലംഡാം വിശ്വനാഥന്‍ പിടിയില്‍. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇറങ്ങിയ വിശ്വനാഥന്‍ സ്വകാര്യ ലോഡ്‌ജുകളില്‍ താമസിച്ച്‌ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മോഷണം നടത്തി വരികയായിരുന്നു. പാലക്കാട് ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ അന്‍പതോളം മോഷണ കേസുകളാണ് ഉള്ളത്.

അതേസമയം അഞ്ച് അമ്പലങ്ങളും അഞ്ച് വീടുകളും കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്‌ടിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. മോഷണ മുതലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Malabar News: മിഠായിത്തെരുവിലെ തീ അണച്ചു; സംഭവ സ്‌ഥലം സന്ദർശിച്ച് മുഹമ്മദ് റിയാസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE