ഇൻസ്‌റ്റഗ്രാമിന്റെ പുത്തൻ ഫീച്ചർ; ഇനി പോസ്‌റ്റുകൾക്കൊപ്പവും മ്യൂസിക്ക് ചേർക്കാം

By Web Desk, Malabar News
Instagram_Malabar News
Representational image
Ajwa Travels

പുത്തൻ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം. ഇനി മുതൽ ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾക്ക് പോസ്‌റ്റുകൾക്കൊപ്പം ഇഷ്‌ടമുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. ഇതുവരെ ഇൻസ്‌റ്റഗ്രാമിൽ സ്‌റ്റോറികൾക്കൊപ്പവും, റീലുകൾക്കൊപ്പവും മാത്രമാണ് മ്യൂസിക് ആഡ് ചെയ്യാൻ സാധിച്ചിരുന്നത്.

പോസ്‌റ്റുകൾക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന ഫീച്ചറുമായാണ് ഇന്‍സ്‌റ്റഗ്രാമിന്റെ പുതിയ അപ്ഡേഷൻ. ഇൻസ്‌റ്റഗ്രാം സ്‌റ്റോറികളിൽ ഗാനങ്ങൾ ചേർക്കുന്നത് പോലെ തന്നെയാണ് പോസ്‌റ്റുകളിലും ചേർക്കേണ്ടത്. ഇഷ്‌ടഗാനങ്ങൾ ബ്രൗസ് ചെയ്‌തശേഷം അവ പോസ്‌റ്റിനൊപ്പം ആഡ് ചെയ്യാനാവും. സ്‌റ്റോറികളിൽ ഗാനത്തിന്റെ പേര് തെളിഞ്ഞു കാണുന്നതിന് സമാനമായി പോസ്‌റ്റുകളുടെ മുകളിലും ഇനി ഗാനത്തിന്റെ പേര് കാണാനാവും.

ഇന്ത്യയിലേയും തുർക്കിയിലേയും ബ്രസീലിലേയും ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാവുക. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾ കൂടുതലാണെന്നതാണ് പുതിയ ഫീച്ചറുകൾ ആദ്യം അവതരിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയെയും ഉൾപ്പെടുത്താൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

Entertainment News: ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE