ഇരട്ട വോട്ടിൽ ഇടക്കാല ഉത്തരവ്; ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണം

By Desk Reporter, Malabar News
Thrikkakara by-election
Representational Image
Ajwa Travels

കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനാവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹരജി നല്‍കിയത്. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇക്കാര്യം വ്യക്‌തമാക്കി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർക്കും ചീഫ് ഇലക്‌ടറൽ ഓഫീസർക്കും കത്തുകൾ നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.

നേരത്തെ ഈ മാസം 30നകം വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്‌തമാക്കിയിരുന്നു. ഇതിനോടകം തന്നെ മണ്ഡലം അടിസ്‌ഥാനത്തില്‍ ഇരട്ട വോട്ടര്‍മാരുടെ പട്ടിക തയാറാക്കി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) കൈമാറിയിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരെ ബിഎല്‍ഒമാര്‍ നേരിട്ട് കാണുകയും ഏത് വോട്ടാണ് നിലനിര്‍ത്തേണ്ടതെന്ന് വ്യക്‌തത തേടുകയും ചെയ്യുന്നുണ്ട്.

Also Read:  പശ്‌ചിമ ബംഗാളിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE