സുധാകരനെതിരായ അന്വേഷണം രാഷ്‌ട്രീയ പ്രേരിതം; പികെ കുഞ്ഞാലിക്കുട്ടി

By Syndicated , Malabar News
If the UDF returns, the power of the Lokayukta will be restored; kunhalikkutty
Ajwa Travels

മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. രാഷ്‌ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് ശൈലിയുടെ ഉദാഹരണമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ കരുണാകരൻ ട്രസ്‌റ്റിന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫീസ് നിർമാണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും കാണിച്ച് കെ സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകാനാണ് വിജിലൻസ് ഡയറക്‌ടറുടെ ഉത്തരവ്. പരാതി കോഴിക്കോട് വിജിലൻസ് എസ്‌പിക്ക് കൈമാറിയിട്ടുണ്ട്.

Read also: മരം മുറിക്കൽ; വനം, റവന്യൂ മന്ത്രിമാർക്ക് എതിരെ കേസെടുക്കണം; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE