മരം മുറിക്കൽ; വനം, റവന്യൂ മന്ത്രിമാർക്ക് എതിരെ കേസെടുക്കണം; വിഡി സതീശൻ

By Staff Reporter, Malabar News
vd satheesan-kpcc
വിഡി സതീശന്‍
Ajwa Travels

തിരുവനന്തപുരം: വിവാദ മരംമുറിക്കലിൽ വനം, റവന്യൂ മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറിക്കൽ ഉത്തരവ് ഇറക്കിയതെന്നായിരുന്നു മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ വിശദീകരണം.

ഉത്തരവ് ഇറക്കിയതിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്‌ഥർ ഇടപെടരുതെന്നാണ് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്. ഇത് തന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ഒരു സമ്മർദ്ദത്തിന്റെയും അടിസ്‌ഥാനത്തിലല്ല ഈ ഉത്തരവിറക്കിയതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

Read Also: കേരളം മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്‌ഥാനം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE