കോഹ്‌ലിയുടെ തിരിച്ചുവരവ്; രാജസ്‌ഥാനെ 8 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ്

By News Desk, Malabar News
IPL 2020
Ajwa Travels

അബുദാബി: ഐപിഎല്ലിൽ രാജസ്‌ഥാൻ റോയൽസിനെതിരെ 8 വിക്കറ്റിന് വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ രാജസ്‌ഥാൻ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 155 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കേ ബാംഗ്ലൂർ മറികടന്നു. റോയൽ ചലഞ്ചേഴ്‌സിന്റെ മൂന്നാം വിജയമാണിത്.

ദേവദത്ത് പടിക്കലും വിരാട് കോഹ്‌ലിയും നേടിയ അർധ സെഞ്ചുറികളാണ് ചലഞ്ചേഴ്‌സിനെ വിജയത്തിലേക്ക് എത്തിച്ചത്. 44 പന്തുകളിൽ ഒരു സിക്‌സും ആറ് ഫോറുകളുമടക്കം 63 റൺസെടുത്ത് ദേവദത്ത് പുറത്തായി. കഴിഞ്ഞ കളികളിലെല്ലാം ഒറ്റസംഖ്യയിൽ പുറത്തായ കോഹ്‌ലിയുടെ തിരിച്ച് വരവ് കൂടിയായിരുന്നു ഇന്ന്. ഫോമിലേക്ക് മടങ്ങിയെത്തിയ കോഹ്‌ലി 53 പന്തുകളിൽ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 72 റൺസോടെ പുറത്താകാതെ നിന്നു. ഈ സീസണിലെ കോഹ്‌ലിയുടെ ആദ്യ അർധ സെഞ്ചുറിയാണിത്. 12 റൺസ് നേടിയ ഡിവില്ലിയേഴ്‌സും പുറത്താകാതെ നിന്നു.

നേരത്തെ തന്നെ ബാറ്റിങ്ങിനിറങ്ങിയ രാജസ്‌ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 154 റൺസ് നേടിയത്. 39 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 49 റൺസ് നേടിയ മഹിപാൽ ലോംറോറാണ് രാജസ്‌ഥാന്റെ ടോപ് സ്‌കോറർ. നാല് ഓവറിനിടെ രണ്ട് ഓപ്പണർമാരെയും നഷ്‌ടപ്പെട്ട രാജസ്‌ഥാന്റെ തുടക്കം തന്നെ മോശമായിരുന്നു.

22 പന്തിൽ 17 റൺസ് മാത്രമാണ് റോബിൻ ഉത്തപ്പ നേടിയത്. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച രാഹുൽ തെവാത്തിയ 12 പന്തിൽ 24 റൺസോടെ പുറത്താകാതെ നിന്നു.

Most Read: ബോളിവുഡിനെ മുംബെയില്‍ നിന്ന് മാറ്റാമെന്ന് കരുതേണ്ട; ഉദ്ധവ് താക്കറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE