ഐപിഎൽ മെഗാ താരലേലം ആരംഭിച്ചു; പ്രതീക്ഷയോടെ ആരാധകർ

By Staff Reporter, Malabar News
ipl-auction
Ajwa Travels

ബെംഗളൂരു: ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം നടക്കുന്നത്. 10 ഫ്രാഞ്ചൈസികളാണ് ലേലംവിളിയ്‌ക്ക് തയ്യാറെടുത്ത് നിൽക്കുന്നത്. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. താരലേലത്തിന്റെ ആദ്യദിനം 161 കളിക്കാര്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തും. ലിസ്‌റ്റിൽ ശ്രീശാന്ത് ഉൾപ്പെടെ 7 മലയാളികളുണ്ട്.

ഡേവിഡ് വാർണറെ 6.25 കോടി രൂപയ്‌ക്ക് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഫാഫ് ഡുപ്ളസിസ്-7 കോടി-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂർ, ശ്രേയസ് അയ്യർ-12.25 കോടി-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, കാഗിസോ റബാഡ- 9.25 കോടി-പഞ്ചാബ് കിംഗ്‌സ്, ശിഖർ ധവാൻ-8.25 കോടി-പഞ്ചാബ് കിംഗ്‌സ് എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ മറ്റ് റിപ്പോർട്ടുകൾ.

റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്‌ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി, സച്ചിന്‍ ബേബി എന്നീ കേരള താരങ്ങളുടെ ലേലവും ആദ്യ ദിനം പ്രതീക്ഷിക്കുന്നുണ്ട്. ശ്രീശാന്തിന്റെ പേര് രണ്ടാം ദിനം ആയിരിക്കും. പഞ്ചാബ് കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ നായകനെ പ്രഖ്യാപിക്കാതെയാണ് താര ലേലത്തിനെത്തിയത്.

Read Also: ഛത്തീസ്ഗഡിൽ സിആർപിഎഫ്-നക്‌സൽ ഏറ്റുമുട്ടൽ; ഉന്നത സൈനികന് വീരമൃത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE