ലഹരിമരുന്ന് കടത്ത്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ എൻസിബി അറസ്‌റ്റ് ചെയ്‌തു

By Trainee Reporter, Malabar News
Iqbal Kaskar arrested in drugs smuggling
Ajwa Travels

മുംബൈ: ലഹരിമരുന്ന് കടത്ത് കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കറിനെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്‌റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിൽ നിന്ന് 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2003ൽ യുഎഇയിൽ നിന്ന് നാടുകടത്തപ്പെട്ട ഇക്‌ബാൽ കസ്‌കറിനെ 2017ൽ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്‌റ്റ് ചെയ്‌തിരുന്നു. മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഭൂമിയിടപാടുകൾ കൈകാര്യം ചെയ്‌തിരുന്നത്‌ ഇയാളാണ്.

ലഹരിമരുന്ന് ഇടപാടുകാരനായ ഹാരിസ് ഖാനെ ഈ മാസം തുടക്കത്തിൽ എൻസിബി അറസ്‌റ്റ് ചെയ്‌തിരുന്നു. ദാവൂദിന്റെ അനുയായിയായ ചിങ്കു പഠാനുമായുള്ള ബന്ധത്തെ തുടർന്നാണ് ഹാരിസിനെ അറസ്‌റ്റ് ചെയ്‌തത്‌. ഇതിന് പിന്നാലെയാണ് ഇക്‌ബാൽ കസ്‌കറിന്റെ അറസ്‌റ്റ്.

Read also: വിവാദ പ്രസ്‌താവന; കേസുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി രാംദേവ് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE