ഐഎസ് തീവ്രവാദ കേസ്; വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്

By Trainee Reporter, Malabar News
IS terrorism case
Ajwa Travels

വയനാട്: ഐഎസ് തീവ്രവാദ കേസിൽ വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെതിരെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചത്. കാസർഗോഡ് സ്വദേശികൾക്കൊപ്പം ഐഎസ് തീവ്രവാദ സംഘടനയിൽ ചേരുന്നതിനായി നാഷിദുൾ അഫ്‌ഗാനിസ്‌ഥാനിൽ എത്തിയിരുന്നു. തുടർന്നാണ് സുരക്ഷാ സേനയുടെ പിടിയിലായത്.

2018ൽ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുളിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. നാഷിദുളിനൊപ്പം ഐഎസിൽ ചേരാനായി പോയ മറ്റൊരു വയനാട് സ്വദേശി കേസിൽ മാപ്പുസാക്ഷിയായി. നിലവിൽ മൂന്ന് വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് ഒരു വർഷവും പത്ത് മാസവും കഴിഞ്ഞാൽ ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനാകാമെന്ന് കോടതി അറിയിച്ചു.

Most Read: കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡിഎൻഎ ഫലം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE