ഐഎസ്എൽ; ഹൈദരാബാദും എടികെയും ഇന്ന് നേർക്കുനേർ

By Staff Reporter, Malabar News
ISL-ATK-HFC
Ajwa Travels

ഗോവ: ഐഎസ്എല്ലിൽ ഇന്ന് വാശിയേറിയ പോരാട്ടത്തിൽ ഒന്നാം സ്‌ഥാനക്കാരായ എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്. ഗോവയിലെ തിലക് മൈതാനിൽ വച്ചാണ് മൽസരം നടക്കുന്നത്. നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. 18 കളികളിൽ നിന്ന് 27 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി നാലാം സ്‌ഥാനത്താണ്. ഇന്നത്തെ മൽസരം ജയിച്ചാൽ ഹൈദരാബാദ് പ്ളേ ഓഫിലേക്ക് ഒന്നുകൂടി അടുക്കും.

18 കളികളിൽ നിന്ന് 39 പോയിന്റുമായി എടി‌കെ‌ മോഹൻബഗാൻ പട്ടികയിൽ ഒന്നാമതാണ്. ഇതിൽ 12 ജയങ്ങളാണുള്ളത്. കഴിഞ്ഞ മൽസരത്തിൽ കേരള ബ്ളാസ്‌റ്റേഴ്‌സിനെ 4-0 തകർത്ത ഹൈദരാബാദ് 10 മൽസരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ്. എടികെയാവട്ടെ കൊൽക്കത്ത ഡെർബിയിൽ ഈസ്‌റ്റ് ബംഗാളിനെ തകർത്താണ് വരുന്നത്. ലീഗിൽ ഒന്നാമത് എത്തുന്നവർക്ക് ലഭിക്കുന്ന ഷീൽഡാവും എടികെ ലക്ഷ്യമിടുന്നത്.

Read Also: ദാദാസാഹിബ് ഫാൽക്കെ അവാർഡ്; മികച്ച നടൻ അക്ഷയ് കുമാർ; ദീപിക മികച്ച നടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE