ഐഎസ്എൽ; ജയം തേടി ഹൈദരാബാദ്, വെല്ലുവിളി ഉയർത്തി ചെന്നൈയിൻ

By Staff Reporter, Malabar News
hyderabad-fc-vs-chennaiyin
Ajwa Travels

പനാജി: ഇന്ത്യൻ സൂപ്പർലീഗ് ഫുട്‍ബോളിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ഹൈദരാബാദ് എഫ്‍സിയുടെ എതിരാളികളായി എത്തുന്നത് മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയാണ്‌. വൈകീട്ട് 7.30നാണ് മൽസരം ആരംഭിക്കുക. കഴിഞ്ഞ കളിയിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് എതിരെ തോറ്റ ഹൈദരാബാദിന് മുന്നോട്ടുള്ള പ്രയാണത്തിന് വിജയം കൂടിയേ തീരൂ.

ഗോവയോട് തോൽവി ഏറ്റുവാങ്ങിയാണ് ചെന്നൈയിന്റെ വരവ്. വ്ളാദിമിർ കോമാൻ, ബോറിസൂക്ക് തുടങ്ങിയ മികച്ച വിദേശ താരങ്ങൾ ഉള്ള ചെന്നൈയിൻ നിലവിൽ 14 പോയിന്റുമായി പട്ടികയിൽ 6ആം സ്‌ഥാനത്താണ്. മറുഭാഗത്ത് ഹൈദരാബാദ് നിരയിൽ ഓഗ്‌ബച്ചേ, ജാവോ വിക്റ്റർ, എഡു ഗാർഷ്യ തുടങ്ങിയ പ്രതിഭാധനർ ഉണ്ട്. 16 പോയിന്റുമായി പട്ടികയിൽ നാലാം സ്‌ഥാനത്താണ് അവരുള്ളത്.

Read Also: കോവിഡ് ക്ളസ്‌റ്റര്‍ മറച്ചുവെക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് എതിരെ നടപടി; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE