ഐഎസ്എൽ; വിശ്വരൂപം പുറത്തെടുത്ത് മുംബൈ, ഈസ്‌റ്റ് ബംഗാളിനെ തകർത്തു

By Staff Reporter, Malabar News
MALABARNEWS-MUMBAI
ആദം ലെ ഫോൻഡ്രെ, ഗബ്രിയേൽ ഒഗ്‌ബച്ചെ
Ajwa Travels

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്‌റ്റ് ബംഗാളിന് എതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയവുമായി മുംബൈ സിറ്റി എഫ്‌സി. സീസണിലെ ഏറ്റവും വലിയ വിജയമാണ് മുംബൈ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ എടികെ മോഹൻ ബഗാനെ പിന്തള്ളി ഒന്നാമതെത്തി. രണ്ട് മൽസരങ്ങളും തോറ്റ ഈസ്‌റ്റ് ബംഗാൾ അവസാന സ്‌ഥാനത്താണ്.

സൂപ്പർ താരം ആദം ലെ ഫോൻഡ്രെ മുംബൈക്ക് വേണ്ടി തന്നെ രണ്ട് തവണ പന്ത് വലയിൽ എത്തിച്ചു. മൂന്നാം ഗോൾ നേടിയ ഹെർനാൻ സന്റാന ഈസ്‌റ്റ് ബംഗാളിന്റെ പതനം പൂർണമാക്കി. കളിയുടെ ആരംഭം മുതൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത മുംബൈ എതിരാളികൾക്ക് ഒരു അവസരവും നൽകിയില്ല.

ഇരുപതാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു ഗോൾ. ഹ്യുഗോ ബോമസ് നൽകിയ പാസിൽ നിന്നാണ് ഫോൻഡ്രെ ആദ്യ ഗോൾ നേടിയത്. ഈസ്‌റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്‌ജിത്‌ മജുംദാറാണ് വൻ തോൽ‌വിയിൽ നിന്ന് ടീമിനെ രക്ഷിച്ചത്. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് ദേബ്‌ജിത്‌ തടഞ്ഞത്. എങ്കിലും രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ മുംബൈ രണ്ടാം ഗോളും നേടി.

ഫോൻഡ്രെ തന്നെയാണ് ഇക്കുറിയും ലക്ഷ്യം നേടിയത്. രണ്ടാം പകുതിയിൽ അൻപത്തെട്ടാം മിനിറ്റിലാണ് മുംബൈ മൂന്നാം ഗോൾ നേടിയത്. ആദ്യ രണ്ട് മൽസരങ്ങളും തോറ്റ ഈസ്‌റ്റ് ബംഗാളിന് അടുത്ത മൽസരം നിർണായകമാവും.

Read Also: ‘മിഷന്‍ സി’യുമായി അപ്പാനി ശരത്ത്; ചിത്രീകരണം പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE