അങ്കം തുടങ്ങുകയായി; ആദ്യ മല്‍സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും ഏറ്റുമുട്ടും

By Staff Reporter, Malabar News
sports image_malabar news
Ajwa Travels

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ് ഇന്ന് ഗോവയില്‍ തുടക്കമാകും. ആരവങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ ഇന്ന് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ആദ്യ പോരാട്ടത്തിനായി കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനാണ് ഐഎസ്എല്‍ ഉല്‍ഘാടന മല്‍സരത്തില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

കോവിഡ് മൂലം ഏറെ നിയന്ത്രങ്ങളോടെ ബയോ ബബിളിനകത്താണ് ഇത്തവണത്തെ ഐഎസ്എല്‍ മാമാങ്കം അരങ്ങേറുക. രാത്രി 7.30ന് ബ്‌ളാസ്‌റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ബംബോലിം സ്‌റ്റേഡിയത്തിലാണ് മല്‍സരം.

കിബു വികൂന പരിശീലകന്‍ ആയതിന് ശേഷമുള്ള ബ്‌ളാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരമാണ് ഇന്ന് നടക്കുക. കഴിഞ്ഞ തവണ മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യനാക്കിയ കിബു വികൂന ഇത്തവണ ബ്‌ളാസ്‌റ്റേഴ്‌സിനായി കളിയുടെ തന്ത്രങ്ങള്‍ മെനയുമെന്ന സവിശേഷതയും ഇന്നത്തെ മല്‍സരത്തിനുണ്ട്.

കഴിഞ്ഞ സീസണില്‍ കപ്പ് നേടിയെങ്കിലും കേരള ബ്‌ളാസ്‌റ്റേഴ്‌സിന് മുന്നില്‍ രണ്ട് തവണ അടിയറവ് പറഞ്ഞ ചരിത്രമാണ് എടികെയുടേത്. അതുകൊണ്ട് തന്നെ ഏറെ കരുതലോടെ മാത്രമേ ഹബാസിന്റെ നിര ഇന്ന് ബ്‌ളാസ്‌റ്റേഴ്‌സിനെതിരെ കളത്തില്‍ ഇറങ്ങുകയുള്ളൂ.

ഒരു സീസണിന് ശേഷം ഫുട്‌ബോള്‍ കളത്തില്‍ തിരികെ എത്തുന്ന മുന്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ജിങ്കന്‍ ഇന്നത്തെ മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ നിരയിലുണ്ടാകും. അതേസമയം ഇന്നിറങ്ങാന്‍ പോകുന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സില്‍ ആരൊക്കെ അണിനിരക്കും എന്നതില്‍ കൃത്യമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല.

മാത്രവുമല്ല ഗോള്‍ കീപ്പറായി ആരിറങ്ങും എന്നതിലും കോച്ച് വ്യക്‌തത വരുത്തിയിട്ടില്ല. വല കാക്കാന്‍ ആല്‍ബിനോ ഗോമസോ ബിലാലോക്കാണ് സാധ്യത കൂടുതല്‍. എന്നാല്‍ കോനെ, കോസ്‌റ്റ, നിശു കുമാര്‍, ജെസ്സല്‍ എന്നിവര്‍ പ്രതിരോധ നിരയില്‍ ഉണ്ടാവുമെന്നുറപ്പ്.

Read Also: പ്രിയങ്ക ചോപ്രയുടെ ‘വീ ക്യാന്‍ ബീ ഹീറോസ്’; ടീസർ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE