ഐഎസ്എല്‍; ബംഗളൂര് എഫ്‌സിയും ഈസ്‌റ്റ് ബംഗാളും ഇന്ന് നേര്‍ക്കുനേര്‍

By Staff Reporter, Malabar News
isl todays match
Ajwa Travels

ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര് എഫ്‌സി-ഈസ്‌റ്റ് ബംഗാള്‍ പോരാട്ടം. അവസാന മൂന്ന് മല്‍സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ബംഗളൂര് എഫ്‌സി ഇന്നത്തെ മല്‍സരത്തിലൂടെ വിജയപാതയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം മറുവശത്ത് മികച്ച ഫോമിലാണ് ഈസ്‌റ്റ് ബംഗാള്‍. ഇന്ന് രാത്രി 7.30നാണ് മല്‍സരം.

പരിശീലകന്‍ കാര്‍ലെസിനെ പുറത്താക്കിയ ശേഷമുള്ള ബംഗളൂര് എഫ്‌സിയുടെ ആദ്യ മല്‍സരം കൂടിയാണ് ഇന്ന് നടക്കുക. ടീമിന്റെ താല്‍ക്കാലിക പരിശീലകനായ നൗഷാദ് മൂസ ആണ് ബംഗളൂര് എഫ്‌സിയെ ഇന്ന് നയിക്കുക. അവസാന നാലു വര്‍ഷത്തോളമായി ടീമിനൊപ്പമുള്ള പരിശീലകനാണ് നൗഷാദ് മൂസ. അറ്റാക്കിങ്ങിലും ഡിഫന്‍സിലും ഒരുപോലെ നിറം മങ്ങി നില്‍ക്കുന്ന മുന്‍ ചാമ്പ്യന്‍സിന് വിജയം സമ്മാനിക്കാന്‍ നൗഷാദ് മൂസയുടെ തന്ത്രങ്ങള്‍ക്ക് ആകുമോ എന്ന് ഇന്ന് കണ്ടറിയാം.

അതേസമയം മറുവശത്ത് മികച്ച ഫോമിലുള്ള ഈസ്‌റ്റ് ബംഗാളും വിജയ പ്രതീക്ഷയില്‍ തന്നെയാണ്. അവസാന നാലു മല്‍സരങ്ങളില്‍ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീം നല്ല ആത്‌മവിശ്വാസത്തിലാകും ഇന്നിറങ്ങുക. കൂടാതെ പുതിയ സൈനിംഗ് കൂടിയായ ബ്രൈറ്റിന്റെ പ്രകടനത്തെയാകും ഈസ്‌റ്റ് ബംഗാളില്‍ ഏവരും ഉറ്റു നോക്കുക. അവസാന മല്‍സരത്തില്‍ ഒരു അല്‍ഭുത ഗോള്‍ സ്വന്തമാക്കിയ ബ്രൈറ്റ് ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ.

Read Also: ഐ ലീഗിന് ഇന്ന് കിക്കോഫ്; ഗോകുലം ഇന്ന് ചെന്നൈ സിറ്റിയെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE