ഐ ലീഗിന് ഇന്ന് കിക്കോഫ്; ഗോകുലം ചെന്നൈ സിറ്റിയെ നേരിടും

By Staff Reporter, Malabar News
I League
Ajwa Travels

കൊല്‍ക്കത്ത: ഐലീഗിന്റെ പുതിയ സീസണ് ഇന്ന് കൊക്കോഫ്. വൈകിട്ട് 7ന് കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കൊല്‍ക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം. വണ്‍ സ്‌പോര്‍ട്‌സ് ചാനലില്‍ മല്‍സരം തല്‍സമയം സംപ്രേഷണം ചെയ്യും.

ഐ ലീഗിനു വേണ്ടിയുള്ള ഗോകുലം ടീമില്‍ ഇക്കുറി 11 മലയാളികളാണ് മാറ്റുരക്കുന്നത്. ഇവര്‍ക്ക് പുറമെ നാല് വിദേശ താരങ്ങളും ടീമിലുണ്ട്. ഗോകുലം റിസേര്‍വ് ടീമില്‍ നിന്നും നാല് മലയാളികള്‍ ആണ് ഇത്തവണ സീനിയര്‍ ടീമില്‍ ഇടം പിടിച്ചത്.

ഒരു മാസം മുന്‍പേ തന്നെ ഐഎഫ്എ ഷീല്‍ഡ് മല്‍സരങ്ങള്‍ക്കായി കൊല്‍ക്കത്തയില്‍ എത്തിയിരുന്ന ഗോകുലം എഫ്‌സി താരങ്ങള്‍ ടൂര്‍ണമെന്റിന് ശേഷം കൊല്‍ക്കത്തയില്‍ തന്നെ പരിശീലനം തുടരുകയായിരുന്നു.

കോവിഡ് കാരണം രണ്ടു ഘട്ടങ്ങള്‍ ആയാണ് ഇക്കുറി ഐ ലീഗ് മല്‍സരം നടക്കുക. ആദ്യ ഘട്ടത്തില്‍ 11 ടീമുകളും തമ്മില്‍ കളിക്കും. പിന്നീട് ആദ്യ സ്ഥാനത്തു വരുന്ന ആറു ടീമുകള്‍ രണ്ടാം ഘട്ടത്തില്‍ ഐ ലീഗ് കപ്പിന് വേണ്ടി പോരാടും.

ഇന്നത്തെ മല്‍സരങ്ങള്‍:

  • സുദേവ എഫ്സി vs മുഹമ്മെദന്‍സ് (2 PM)
  • പഞ്ചാബ് എഫ്സി vs ഐസാള്‍ എഫ്സി (4 PM)
  • ഗോകുലം എഫ്സി vs ചെന്നൈ സിറ്റി എഫ്സി (7 PM)

ഇത്തവണത്തെ ഗോകുലം ടീം ഇങ്ങനെ: സികെ ഉബൈദ്, വിഘ്‌നേശ്വരന്‍ ഭാസ്‌കരന്‍, പിഎ അജ്മല്‍(ഗോള്‍കീപ്പര്‍സ്), അലക്‌സ് സാജി, ദീപക് ദേവരാണി, മുഹമ്മദ് ജാസിം, ജസ്‌റ്റിന്‍ ജോര്‍ജ്, നവോച്ച സിംഗ്, സോഡിങ്‌ലിയാന, സെബാസ്‌റ്റിയന്‍, മുഹമ്മദ് അവാല്‍-ക്യാപ്റ്റന്‍(ഡിഫെന്‍ഡേര്‍സ്), മുഹമ്മദ് റാഷിദ്, ഷിബില്‍ മുഹമ്മദ്, മുത്തു ഇരുളാണ്ടി മായാകണ്ണന്‍, സല്‍മാന്‍ കെ, വിന്‍സി ബാരെറ്റോ, താഹിര്‍ സമാന്‍, എം സ് ജിതിന്‍(മിഡ്ഫീല്‍ഡ്), എമില്‍ ബെന്നി, ഫിലിപ്പ് അഡ്ജ, ഡെന്നിസ് ആഗ്യരെ, റൊണാള്‍ഡ് സിംഗ്, ലാല്‍റോമാവിയ(ഫോര്‍വേഡ്‌)

Read Also: ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE