ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

By Staff Reporter, Malabar News
tewnty 20 party
Ajwa Travels

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എ എന്നിവരാണ് ബുധനാഴ്‌ച രാത്രി ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ കിഴക്കമ്പലത്തെ വസതിയില്‍ വെച്ച് കൂടിക്കാഴ്‌ച നടത്തിയത്.

കിഴക്കമ്പലത്തിന് പുറമേ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട്, വെങ്ങോല പഞ്ചായത്തുകളിലും രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനും ഒമ്പത് ബ്‌ളോക്ക് പഞ്ചായത്തും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി-20 പിടിച്ചെടുത്തിരുന്നു. മാത്രവുമല്ല നിയമസഭയില്‍ മല്‍സരിക്കുമെന്നും നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയത്.

മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളും ട്വന്റി 20 നേതാക്കളുമായി കഴിഞ്ഞദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Read Also: പക്ഷിപ്പനി; സര്‍ക്കാരിന്റെ നഷ്‌ടപരിഹാര തുക പര്യാപ്‌തമല്ലെന്ന് ഐക്യ താറാവ് കര്‍ഷക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE