ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് മോഹൻ ബഗാനോട്

By Staff Reporter, Malabar News
KBFC-ATKMB
Ajwa Travels

ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ളാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും. ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനാണ് മഞ്ഞപ്പടയുടെ എതിരാളികൾ. സീസണിലെ ആദ്യ മൽസരത്തിൽ മോഹൻ ബഗാനോട് പരാജയം ഏറ്റുവാങ്ങിയ ബ്ളാസ്‌റ്റേഴ്സിന് ഇക്കുറി വിജയം അനിവാര്യമാണ്. രാത്രി 7.30നാണ് മൽസരം.

അവസാന അഞ്ചു മൽസരങ്ങളിൽ സമനില നേടിയ കേരള ബ്ളാസ്‌റ്റേഴ്സിന് പ്ളേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് വിജയം നേടുക തന്നെ വേണം. മറുവശത്തു മോഹൻ ബഗാൻ മികച്ച ഫോമിൽ അല്ലാത്തത് കേരളത്തിന് ആശ്വാസം പകരുന്നുണ്ട്. അവസാന നാലു മൽസരങ്ങളിൽ ഒന്നിൽ മാത്രമേ അവർക്ക് വിജയം കാണാൻ സാധിച്ചിരുന്നുള്ളൂ.

അതേസമയം ഫകുണ്ടോ പെരേര ടീമിൽ ഇല്ലാത്തത് കേരള ബ്ളാസ്‌റ്റേഴ്സിന് ഇന്ന് തിരിച്ചടി ആകും. എന്നിരുന്നാലും സസ്‌പെൻഷൻ കാരണം പുറത്തായിരുന്ന രാഹുലും ജിക്‌സണും തിരികെയെത്തും എന്നത് ആശ്വാസകരമാണ്. മറുവശത്ത് ഗോളടിക്കാൻ കഴിയാതെ അറ്റാക്കിങ് താരങ്ങൾ കഷ്‌ടപ്പെടുന്നത് മോഹൻ ബഗാന് തലവേദന സൃഷ്‌ടിക്കുന്നു.

Read Also: ‘യന്തിരൻ’; കഥ മോഷ്‌ടിച്ചതെന്ന് പരാതി, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE