ഐഎസ്എൽ; എടികെയ്‌ക്കെതിരെ നോർത്ത് ഈസ്‌റ്റ് ഇന്നിറങ്ങും

By Staff Reporter, Malabar News
ATKMB-vs-NEUFC
Ajwa Travels

ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാനും നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ കളിയിൽ ചെന്നൈയിനെ തോൽപ്പിച്ച് വിജയ പാതയിൽ തിരിച്ചെത്തിയ മോഹൻ ബഗാൻ വിജയ പ്രതീക്ഷയിലാണ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടുക. രാത്രി 7.30നാണ് മൽസരം.

അതേസമയം അവസാന മൽസരത്തിൽ ജംഷെഡ്‌പൂരിനെ തോൽപ്പിച്ച നോർത്ത് ഈസ്‌റ്റും മറുവശത്തു മികച്ച ഫോമിലാണ്‌.

നിലവിൽ ലീഗിലെ പോയിന്റ് പട്ടികയിൽ രണ്ടാമതാണ് എടികെ. ലീഗിൽ ഒന്നാമതുള്ള ഗോവയുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാനും അവർക്കിന്ന് വിജയം ആവശ്യമാണ്. അതേസമയം ഇന്ന് വിജയിച്ചാൽ നാലാം സ്‌ഥാനത്തുള്ള ഹൈദരബാദിനൊപ്പം എത്താൻ നോർത്ത് ഈസ്‌റ്റിനുമാകും. അതുകൊണ്ടുതന്നെ ഇന്നത്തെ മൽസരത്തിന് ആവേശമിരട്ടിക്കും എന്നുറപ്പ്.

നേരത്തെ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം എടികെ മോഹൻ ബഗാനൊപ്പം ആയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എടികെ താരങ്ങൾ നോർത്ത് ഈസ്‌റ്റിനെ തറ പറ്റിച്ചത്.

Read Also: ‘ജയകൃഷ്‌ണനാ’യി ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാന്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE