സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത

By Trainee Reporter, Malabar News
Heavy-rain-kerala_Malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് കാലാവസ്‌ഥാ മോഡൽ പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. കേന്ദ്ര ഭൗമ ശാസ്‌ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്‌ഥാനമായ നാഷണൽ സെന്റർ ഫോർ മീഡിയം റെയ്‌ഞ്ച് വെതർ ഫോർകാസ്‌റ്റിങ്ങിന്റെ എൻസിയുഎം കാലാവസ്‌ഥാ മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെന്നാണ് പ്രവചനം.

നാഷണൽ സെന്റർ ഫോർ എൻവയർമെന്റൽ പ്രദിഷന്റെ ഗ്ളോബൽ ഫോർകാസ്‌റ്റിങ് സിസ്‌റ്റം മോഡൽ പ്രകാരം ഇന്ന് കണ്ണൂർ, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, ജില്ലകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യത. മലയോര മേഖലയിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. സ്വകാര്യ കാലാവസ്‌ഥാ ഏജൻസി ഐബിഎം പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും തെക്കൻ ജില്ലകളിലും കൂടുതൽ മഴ പ്രതീക്ഷിക്കാം.

Most Read: പുതിയ മദ്യ നയത്തിന് അംഗീകാരം; പബ്ബുകൾ, കൂടുതൽ മദ്യശാലകൾ എന്നിവ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE