ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

By News Desk, Malabar News
dowry-case-kerala high court
Representational Image
Ajwa Travels

കൊച്ചി: ഐഎസ്‌ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജികൾ കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യഹരജി നിലനിൽക്കില്ലെന്നും, പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ അറിയിച്ചിരുന്നു.

ചാരക്കേസിന് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചന നടന്നതായി സംശയമുണ്ട്. ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ജയപ്രകാശ്‌ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കേസ് സിബിഐ കെട്ടിച്ചമച്ചതെന്നാണ് പ്രതികളുടെ വാദം. അതേസമയം ജാമ്യഹരജികളിൽ കക്ഷി ചേരാനായി നമ്പി നാരായണൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരും അപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹരജികളും കോടതി ഇന്ന് പരിഗണിക്കും.

Also Read: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE