ജല ജീവന്‍ മിഷന്‍: കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി

By Trainee Reporter, Malabar News
Water_Malabar News
Representational image
Ajwa Travels

കല്‍പ്പറ്റ: ജല ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 5380 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി. ജലനിധിയുടെ 5010 കണക്ഷനുകള്‍ക്കും ഭൂജല വകുപ്പിന്റെ 370 കണക്ഷനുകള്‍ക്കുമാണ് ജില്ലാ ജല ശുചിത്വ മിഷന്‍ അംഗീകാരം നല്‍കിയത്.

ഭൂജല വകുപ്പ് 78.53 ലക്ഷം രൂപയും, ജലനിധി 936 ലക്ഷം രൂപയുമാണ് ജല ജീവന്‍ പദ്ധതിക്കായി ചിലവഴിച്ചത്. 4 വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും ഗാര്‍ഹിക കണക്ഷൻ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ പൂതാടി, പുല്‍പ്പള്ളി, എടവക, നെന്‍മേനി, പൊഴുതന പഞ്ചായത്തുകളില്‍ ജലനിധി പദ്ധതിയുടെ കീഴിലും, കണിയാമ്പറ്റ, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഭൂജല വകുപ്പിന്റെ കീഴിലുമായി ഗാര്‍ഹിക കണക്ഷൻ എത്തിക്കും.

Read also: തുരങ്കപാതയുടെ സർവേ 18ന്  ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 5ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE