ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടായി ജയ് ഷാ

By Staff Reporter, Malabar News
jay sha
ജയ് ഷാ
Ajwa Travels

ന്യൂഡെൽഹി: ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ) സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡണ്ടായി നിയമിതനായി. ബിസിസിഐ ട്രഷറർ അരുൺ സിംഗ് ധുമാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടായി ചുമതലയേറ്റ ജയ് ഷാക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ നേതൃത്വത്തിൽ എസിസി കൂടുതൽ ഉയരങ്ങൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്, കൂടാതെ ഏഷ്യൻ മേഖലയിലെ മുഴുവൻ ക്രിക്കറ്റ് കളിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും,’ അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ഏഷ്യയുടെ പ്രാദേശിക അഡ്മിനിസ്ട്രേറ്റീവ് ബോഡിയാണ് എ‌സി‌സി. 24 അംഗ അസോസിയേഷനുകൾ ഇതിൽ ഉൾക്കൊള്ളുന്നു. ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) മേധാവി നസ്‌മുൽ ഹുസൈൻ ആയിരുന്നു നേരത്തെ എസിസിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നത്.

Read Also: ഡെൽഹി സ്‌ഫോടനം; ഇറാൻ പൗരൻമാരെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE