എംസി കമറുദ്ദിൻ എംഎൽഎയെ ഏഴ് കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്‌തു

By Team Member, Malabar News
Malabarnews_mc kamaruddin
Representational image
Ajwa Travels

കണ്ണൂര്‍ : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ കൂടി എംസി കമറുദ്ദിന്‍ എംഎല്‍എയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‍ത ഏഴ് പുതിയ കേസുകളിലാണ് ഇപ്പോള്‍ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് സിഐ രാജ് മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് കമറുദ്ദിനെ അറസ്‌റ്റ് ചെയ്‌തത്.

ഇപ്പോള്‍ രേഖപ്പെടുത്തിയ അറസ്‌റ്റ് ഉള്‍പ്പടെ പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റര്‍ ചെയ്‌ത 76 കേസുകളില്‍ 70 കേസുകളിലും നിലവില്‍ കമറുദ്ദിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഏഴ് കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്യാനുള്ള അനുമതി കഴിഞ്ഞ ദിവസം കോടതി അനുവദിച്ചതോടെയാണ് ഇപ്പോള്‍ അറസ്‌റ്റ് നടപടിയുമായി മുന്നോട്ട് പോയത്. കൂടാതെ കസ്‌റ്റഡിയില്‍ വിട്ട് നല്‍കാനായി അന്വേഷണസംഘം ഉടന്‍ തന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

നിലവില്‍ നേരത്തെ അറസ്‌റ്റ് രേഖപ്പെടുത്തിയ 13 കേസുകളില്‍ കമറുദ്ദിന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്യല്‍ നടത്തുന്നത്. ഈ മാസം 16 ആം തീയതിയാണ് ഈ കേസുകളില്‍ അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജയിലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു.

Read also : രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറും; നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലം; കെ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE