കോൺ​ഗ്രസിൽ ജിഹാദികൾ പിടിമുറുക്കുന്നു; കെ സുരേന്ദ്രൻ

By Syndicated , Malabar News
Surendran
Ajwa Travels

കോട്ടയം: കോൺ​ഗ്രസിനകത്ത് ജിഹാദികൾ പിടിമുറുക്കുന്നതായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇവർ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തിലാണ് പ്രവർത്തിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. കടുതുരുത്തിയിൽ വിജയയാത്രക്ക് നൽകിയ സ്വീകരണത്തിലാണ് സുരേന്ദ്രന്റെ ആരോപണം.

കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകളേക്കാൾ ശക്‌തമാണ് ജിഹാദി ഗ്രൂപ്പ്. യുഡിഎഫിൽ ആരെ നേതാവാക്കണം എന്നും ആരൊക്കെ മൽസരിക്കണം എന്നുമുള്ള തീരുമാനങ്ങൾ എടുക്കുന്നത് ജിഹാദി ഗ്രൂപ്പാണ്. കോൺഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടാണ് ഇങ്ങനെ പോയാൽ കോൺഗ്രസ് മുഴുവൻ ബിജെപിയാകുമെന്ന് കെ സുധാകരൻ പറഞ്ഞത്.

ഹിന്ദു, ക്രിസ്‌ത്യൻ പെൺകുട്ടികളെ ജിഹാദികൾ മതപരിവർത്തനം നടത്തുകയാണെന്നും ഒരുമിച്ച് നിന്നാൽ എല്ലാവർക്കും രക്ഷയുണ്ടെന്നും സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.

Read also: ഗുരുവായൂർ ഉൽസവം; ദർശനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE