ഗുരുവായൂർ ഉൽസവം; ദർശനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

By Syndicated , Malabar News
guruvayoor
Ajwa Travels

ഗുരുവായൂര്‍: ഉൽസവകാലം പ്രമാണിച്ച് ഗുരുവായൂരിൽ ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേരെ അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ പ്രകാരം പ്രതിദിനം 5,000 പേരെ അനുവദിക്കാനും തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ് ഇല്ലാതെ വരുന്ന ഭക്‌തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തി പ്രവേശനം നല്‍കാനുമാണ് തീരുമാനം.

മാത്രമല്ല, പഴുക്കാമണ്ഡപ ദര്‍ശന സമയം ഒരു മണിക്കൂറിന് പകരം ഒന്നര മണിക്കൂറായി ഉയർത്തി. ഇതിനുള്ള പാസ് കിഴക്കേ നടയിലെ കൗണ്ടറില്‍ നിന്ന് വിതരണം ചെയ്യും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദീപാരാധന തൊഴാന്‍ കൂടുതല്‍ ഭക്‌തര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തും. ഉൽസവം പുരോഗമിക്കെ ഭക്‌തരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.

Read also: കർഷകസമരം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ഷീര കർഷകരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE