പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; രാത്രി റോഡ് ഷോ- നാളെ ഗുരുവായൂരിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

By Trainee Reporter, Malabar News
narendra modi
Ajwa Travels

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഇന്ന് വൈകിട്ട് ആറരയ്‌ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്‌ടർ മാർഗം കൊച്ചിയിലെ ദക്ഷിണ നാവിക ആസ്‌ഥാനത്ത്‌ എത്തും. തുടർന്ന് കെപിസിസി ജങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴിനും എട്ടിനും ഇടയ്‌ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

കെപിസിസി ജങ്ഷനിൽ നിന്ന് തുടങ്ങി ഹോസ്‌പിറ്റൽ ജങ്ഷനിലെത്തി ഗസ്‌റ്റ്‌ ഹൗസിൽ എത്തുംവിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രവും സന്ദർശിച്ചു ഉച്ചക്ക് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും.

കൊച്ചിയിൽ മറ്റു രണ്ടു പരിപാടികളിൽ കൂടി പങ്കെടുത്ത ശേഷമാകും ഡെൽഹിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ചു ഗുരുവായൂരിൽ 40ലേറെ വിവാഹങ്ങൾ വെളുപ്പിന് അഞ്ചിനും ആറിനുമിടയിൽ ക്രമീകരിച്ചിട്ടുണ്ട്.

Most Read| ധനപ്രതിസന്ധി; ‘സർക്കാർ വാദത്തോട് യോജിപ്പില്ല, ഡെൽഹി സമരം ചർച്ചക്ക് ശേഷം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE