യുഎഇയിൽ തൊഴിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

By Trainee Reporter, Malabar News
Fraud Job Alert By the Officials In UAE
Ajwa Travels

അബുദാബി: യുഎഇയിൽ തൊഴിൽ തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്.
ഫുജൈറ പൊലീസിന്റെ പേരിൽ വ്യാജ പരസ്യവുമായാണ് തട്ടിപ്പുകാർ രംഗത്തുള്ളത്. തൊഴിൽ അന്വേഷകരെ പരസ്യത്തിൽ ആകൃഷ്‌ടരാക്കി സമീപിക്കുന്നവരിൽ നിന്ന് പണം തട്ടിയെടുക്കാനാണ് സംഘത്തിന്റെ ലക്ഷ്യം.

ഇത്തരം പരസ്യത്തിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ പശ്‌ചാത്തലത്തിലാണ് പോലീസിന്റെ ചിത്രം പതിച്ച വ്യാജ തൊഴിൽ പരസ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഫുജൈറ പോലീസിൽ ഒഴിവ് ഉണ്ടെന്ന രീതിയിലായിരുന്നു പരസ്യം. എന്നാൽ, ഇത്തരം പരസ്യങ്ങളിൽ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

സർക്കാർ, അർധ സർക്കാർ സ്‌ഥാപനങ്ങളുടെ പേരിലുള്ള തൊഴിൽ തസ്‌തികകളിൽ അപേക്ഷകൾ അയക്കുന്നതിന് മുൻപ് ഇവയെ കുറിച്ച് അന്വേഷണം നടത്തണം. ഔദ്യോഗിക ഏജൻസികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചതിന് ശേഷം മാത്രമേ അപേക്ഷകൾ അയക്കാവൂ എന്ന് പോലീസ് വ്യക്‌തമാക്കി. ബാങ്ക് വിവരങ്ങൾ ആർക്കും കൈമാറരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Most Read: ക്രോക്‌സുകളോടുള്ള അതിയായ ഭ്രമം; യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE