ജോജു-പൃഥ്വി ചിത്രം ‘സ്‌റ്റാർ’; ആദ്യ വിഡിയോഗാനം മോഹൻലാൽ പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
Jojo-Prithvi Movie 'Star'; The first video song released by Mohanlal
Ajwa Travels

ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും, പൃഥ്വിരാജും, ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ ‘സ്‌റ്റാർ’ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്‌തു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്‌.

ബികെ ഹരിനാരായണന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകർന്ന നിന്നോട് ചേരാൻ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യമാമൻ ആണ്. മുൻപ് റിലീസ് ചെയ്‌ത ചിത്രത്തിലെ ലിറിക്കൽ സോങ് ഏറെ ആസ്വാദക പ്രീതിനേടിയിരുന്നു. ചില വിശ്വാസങ്ങളെ അടിസ്‌ഥാനമാക്കിയ ത്രില്ലറാണ് ചിത്രം. ഒക്‌ടോബർ 28ന് ജിസിസി രാജ്യങ്ങളിലും, 29ന് കേരള തിയേറ്റർ റിലീസുമായാണ് ‘സ്‌റ്റാർ’ എത്തുന്നത്.

സാനിയ ബാബു, ശ്രീലക്ഷ്‌മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്‌ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. ചിത്രത്തിന് എം ജയചന്ദ്രനും രഞ്‌ജിൻ രാജും സംഗീതമൊരുക്കുന്നുണ്ട്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനർ. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഈലിങ്കിൽ വായിക്കാം.

Most Read: ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ഹിന്ദുക്കളുടെ ക്ഷേമത്തിന് മാത്രം; മോഹന്‍ ഭഗവത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE