ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ഹിന്ദുക്കളുടെ ക്ഷേമത്തിന് മാത്രം; മോഹന്‍ ഭഗവത്

By Syndicated , Malabar News
Mohan-Bhagwat
Ajwa Travels

നാഗ്‌പൂർ: രാജ്യത്തെ ക്ഷേത്രങ്ങളുടെ സമ്പത്ത് ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിന് മാത്രമായി വിനിയോഗിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. കൂടാതെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനാവകാശം ഹിന്ദുക്കളെ ഏല്‍പ്പിക്കണമെന്നും മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ ചില ക്ഷേത്രങ്ങള്‍ ഭക്‌തരുടെ നിയന്ത്രണത്തിൽ ഉണ്ടെന്നും എന്നാൽ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങള്‍ പൂര്‍ണമായും സംസ്‌ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണെന്നും ഭാഗവത് പറഞ്ഞു.

ഭക്‌തര്‍ നടത്തുന്ന മഹാരാഷ്‍ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗാവിലെ ഗജാനന്‍ മഹാരാജ് ക്ഷേത്രം, ഡെല്‍ഹിയിലെ ജന്ദേവാല ക്ഷേത്രം എന്നിവ വളരെ കാര്യക്ഷമമായി നടത്തപ്പെടുന്നുണ്ട്. എന്നാൽ ദക്ഷിണേന്ത്യയിൽ ഹിന്ദു ക്ഷേത്രങ്ങളിലെ സമ്പത്ത് അഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും വേണ്ടി ഉപയോഗിക്കുന്നെന്നും ഭാഗവത് പറഞ്ഞു. ക്ഷേത്രങ്ങളുടെ ഉടമ ദൈവം മാത്രമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേർത്തു.

Read also: ഗാന്ധിജി ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE