ജോജു-പൃഥ്വി ‘സ്‌റ്റാർ’ ക്ളീൻ ‘U’ സര്‍ട്ടിഫിക്കറ്റിൽ തീയേറ്റർ റിലീസിലേക്ക്

By Siva Prasad, Special Correspondent (Film)
  • Follow author on
Joju George and Prithviraj Movie 'Star'
Ajwa Travels

ജോജു ജോര്‍ജ് നായകനായും പൃഥ്വിരാജ് പ്രധാനകഥാപാത്രമായും എത്തുന്ന മൾട്ടിസ്‌റ്റാർ ചിത്രം സ്‌റ്റാർ സെന്‍സറിംഗ് കഴിഞ്ഞു തിയേറ്ററിലേക്ക്. എല്ലാ വിഭാഗം ജനങ്ങൾക്കും യാതൊരു നിയന്ത്രണങ്ങളും കൂടാതെ കാണാവുന്ന U സർട്ടിഫിക്കറ്റ് നേടിയാണ് സിനിമ തീയേറ്ററിൽ എത്തുന്നത്.

ജോജു ജോര്‍ജ്, പൃഥ്വിരാജ് എന്നിവർക്കൊപ്പം ഷീലു എബ്രഹാമും സിനിമയിലെ പ്രധാനകഥാപാത്രമാണ്. ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ‘സംസ്‌ഥാനത്ത്‌ തിയേറ്ററുകൾ തുറക്കുമ്പോൾ ചിത്രം തീയേറ്റർ റിലീസായി തന്നെ എത്തും‘ – സംവിധായകൻ ഡോമിന്‍ ഡി സില്‍വ പറഞ്ഞു.

സാനിയ ബാബു, ശ്രീലക്ഷ്‌മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രജേഷ്‌ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനർ. സിനിമയുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ ഇവിടെ വായിക്കാം.

Joju George and Prithviraj Movie 'Star'

Most Read: ജമ്മു കശ്‌മീരില്‍ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE