‘സ്റ്റാര്‍’ ആകാന്‍ ജോജു; ചിത്രീകരണം ഉടന്‍

By Staff Reporter, Malabar News
entertainment image_malabar news
Joju George
Ajwa Travels

ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ജോജു ജോര്‍ജ് എത്തുന്നു. ‘സ്റ്റാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാമാണ് നായിക.

തരുണ്‍ ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുബിന്‍ സോമശേഖരനാണ്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ഉടന്‍തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സൂചനയുണ്ട്.

Read Also: ചെല്‍സിയെ അനായാസം മറികടന്ന് ചെമ്പട; ലെസ്‌റ്റർ സിറ്റി ഒന്നാമത്

നീരജ് മാധവ് നായകനായി എത്തിയ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ ആണ് ഡോമിന്‍ ഡി സില്‍വ അവസാനം സംവിധാനം ചെയ്ത സിനിമ. അതേസമയം ബിജു മേനോനെ നായകനാക്കി ‘മാട്ടി’ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഡോമിന്‍ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഏതായാലും ജോജുവിന്റെ പുതിയ വേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ വരാനിരിക്കുന്ന പുതിയ ചിത്രമായ ‘നായാട്ടി’ലും ജോജു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE