തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപ്പറേഷനിൽ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്

By Team Member, Malabar News
Malabarnews_jose k mani
Jose K Mani
Ajwa Travels

തിരുവനന്തപുരം : ഇടത് മുന്നണിയില്‍ പ്രവേശിച്ച ജോസ് കെ മാണി വിഭാഗത്തിന് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് നല്‍കി. കാലടി, നാലാഞ്ചിറ വാര്‍ഡുകളിലാണ് പാര്‍ട്ടി മൽസരിക്കുന്നത്. കാലടി വാര്‍ഡില്‍ നേരത്തെ സിപിഎം സ്‌ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അവിടെ നിന്നും സിപിഎം സ്‌ഥാനാര്‍ത്ഥിയെ മാറ്റിയാണ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത്.

സംസ്‌ഥാനത്ത് ഇത്തവണ മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്.ഡിസംബര്‍ 8,10,14 തീയതികളിലായി വോട്ടെടുപ്പും, ഡിസംബര്‍ 15 ആം തീയതി വോട്ടെണ്ണലും നടക്കും. കോവിഡ് ബാധിതരായി ചികിൽസയില്‍ കഴിയുന്ന ആളുകള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read also : മതിയായ രേഖകളില്ല; കേരളത്തിലെത്തിയ 16 കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE