തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

By Staff Reporter, Malabar News
Revised Liquor Policy: to be amended if necessary; Jose K. Mani
Ajwa Travels

കോട്ടയം: കേരളാ കോണ്‍ഗ്രസിലെ പിസി തോമസ്-പിജെ ജോസഫ് ലയനത്തില്‍ പരിഹാസവുമായി ജോസ് കെ മാണി. ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണ് തോമസുമായുള്ള ലയനമെന്ന് ജോസ് കെ മാണി പറഞ്ഞു.

ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്രയില്‍ പിസി തോമസ് പങ്കെടുത്തിരുന്നുവെന്നും ജോസ് ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

അതേസമയം, പിറവത്ത് സീറ്റ് കിട്ടാത്തവരാണ് പെയ്ഡ് സീറ്റെന്ന് മുറവിളി കൂട്ടുന്നത് എന്നും ജോസ് കൂട്ടിച്ചേര്‍ത്തു. സിന്ധുമോള്‍ സിപിഎം സ്‌ഥാനാര്‍ഥിയല്ലെന്നും സിന്ധുമോളുടേത് പഴയ കേരള കോണ്‍ഗ്രസ് കുടുംബമെന്നും ജോസ് പറഞ്ഞു. സിപിഎമ്മിന് കുറ്റ്യാടി സീറ്റ് വിട്ടു നല്‍കിയത് ഗ്രൗണ്ട് റിയാലിറ്റി മനസിലായതിനാല്‍ ആണെന്നും ജോസ് കെ മാണി വ്യക്‌തമാക്കി.

Read Also: കെ സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE