കെ സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; കെസി വേണുഗോപാൽ

By Staff Reporter, Malabar News
LDF victory over extremist movements; KC Venugopal

തിരുവനന്തപുരം: കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേരളത്തിലെ നേതാക്കളെല്ലാം യോജിച്ചാണ് ഇത്തവണ സ്‌ഥാനാർഥി പട്ടിക തയാറാക്കിയത്. യുഡിഎഫ് വിജയിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം കൂട്ടായെടുത്ത തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. സ്‌ഥാനാർഥി നിര്‍ണയത്തില്‍ ജനറേഷന്‍ ചെയ്ഞ്ച് വരുത്തി. കേരള സമൂഹം പോലും ഇത്രയും പ്രതീക്ഷിച്ചില്ല.

വട്ടിയൂര്‍ക്കാവില്‍ സ്‌ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവന്നെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇരിക്കൂറിലെ സ്‌ഥാനാര്‍ഥി തന്റെയാളല്ല. എല്ലാവരും തന്റെ സ്‌ഥാനാര്‍ഥികളാണ്. ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്‌ഥാനാര്‍ഥിയാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മുമ്പ് രണ്ട് തവണ തീരുമാനിച്ചിരുന്നെങ്കിലും അവസാനം മാറ്റിയിരുന്നു. ഇത്തവണ അവിടെ ഒഴിവ് വന്നത് കൊണ്ടാണ് പരിഗണിച്ചതെന്നും കെസി വേണുഗോപാല്‍ വ്യക്‌തമാക്കി.

Read Also: കഴക്കൂട്ടത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ് സ്‌ഥാനാർഥി; തള്ളി കടകംപള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE