ജോസ് കെ മാണിയുടെ വരവ്; സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

By News Desk, Malabar News
CPI Executive meeting today
Jose K Mani
Ajwa Travels

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് എംഎൻ സ്‌മാരകത്തിൽ ചേരും. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനവും മുന്നണി വിപുലീകരണവുമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ജോസിനെ സ്വീകരിക്കാൻ സിപിഐ നേതൃത്വം തയാറായെങ്കിലും പാർട്ടിക്കുള്ളിൽ ഇത് സംബന്ധിച്ച് കൃത്യമായ ധാരണയായിട്ടില്ല.

Also Read: ഹാരിസ് മരണം; പോലീസ് ഇന്ന് കളമശ്ശേരിയില്‍ എത്തി മൊഴിയെടുക്കും

ജോസ് വിഭാഗത്തെ കാനം രാജേന്ദ്രൻ സ്വാഗതം ചെയ്യുമ്പോഴും ജില്ലാ ഘടകങ്ങളുടെയും സംസ്‌ഥാന നേതാക്കളുടെയും എതിർപ്പ് തടസമായി തന്നെ തുടരുകയാണ്. ജോസിന്റെ കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കുക എന്നതും സിപിഐക്ക് വെല്ലുവിളിയാണ്. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകുന്നതിനെ കോട്ടയം ജില്ലാ കൗൺസിൽ എതിർക്കുന്നതും സംസ്‌ഥാന നേതൃത്വം ഗൗരത്തോടെയാണ് കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ കരുത്ത് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ മുന്നണിയിലെടുക്കുന്നത് തീരുമാനിക്കാവൂ എന്നാണ് ഭൂരിപക്ഷ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE