കേസ് തീര്‍പ്പാക്കാന്‍ വൃദ്ധക്കൊപ്പം പടിക്കെട്ടില്‍ ഇരുന്ന് ജഡ്ജ്

By Team Member, Malabar News
Malabarnews_court
Representational image
Ajwa Travels

തെലങ്കാന : കേസ് തീര്‍പ്പാക്കാന്‍ ജഡ്ജിയുടെ മുന്നില്‍ പോകുന്നത് മാത്രമേ ആളുകള്‍ക്ക് കേട്ടുകേൾവി ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇവിടെ വയ്യാത്ത വൃദ്ധക്കായി പടിക്കെട്ടില്‍ ഇരുന്നും കേസ് തീര്‍പ്പാക്കുന്ന ജഡ്ജിമാര്‍ നമുക്കിടയിലുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പടികള്‍ കയറാന്‍ കഴിയാതെ കോടതിക്ക് മുന്നില്‍ ഇരുന്ന വൃദ്ധയുടെ മുന്നിലേക്ക് അവശ്യ ഫയലുകളുമായി ജഡ്ജി എത്തി കേസ് തീര്‍പ്പാക്കി. സംഭവം നടക്കുന്നത് തെലങ്കാനയിലെ ഭൂപാല്‍പ്പള്ളി ജില്ലാ കോടതിയിലാണ്.

വൃദ്ധക്ക് പടികള്‍ കയറാന്‍ കഴിയില്ലെന്ന് ക്ലര്‍ക്ക് പറഞ്ഞതിന് പിന്നാലെയാണ് അവശ്യ ഫയലുകളുമായി ജഡ്ജി അബ്ദുള്‍ ഹസീം വൃദ്ധക്ക് മുന്നിലെത്തിയത്. ശേഷം പടിക്കെട്ടിലിരുന്ന് പ്രശ്‌നം കേട്ട് പരിഹാരമുണ്ടാക്കി കൊടുത്തു. മുടങ്ങിപ്പോയ ക്ഷേമപെന്‍ഷന്‍ തുക ലഭിക്കണമെന്ന ആവശ്യവുമായി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കാനാണ് വൃദ്ധ കോടതിയില്‍ എത്തിയത്. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ മൂലം കോടതി മുറിയില്‍ കയറാന്‍ കഴിയാതെ പടിക്കെട്ടുകളില്‍ ഇരുന്നപ്പോഴാണ് ജഡ്ജി അവരുടെ മുന്നിലേക്ക് എത്തിയത്.

മുന്‍ സുപ്രീംകോടതി ജഡ്ജിയായ മാര്‍ഖണ്ഡേയ കട്ജുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം തന്നെ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ജഡ്ജിമാര്‍ ഉണ്ടെന്നതില്‍ താന്‍ അഭിമാനിക്കുവെന്നും അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE