ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Staff Reporter, Malabar News
Kerala High Court
Represenational Image
Ajwa Travels

കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്‌റ്റിസ് വികെ മോഹനനെ കമ്മീഷനായി നിയമിച്ച സർക്കാർ നടപടി അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്‌ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹരജിയിൽ പറയുന്നു.

മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്‌താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും ഹരജിയിൽ ഇഡി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇഡി അന്വേഷണം മുഖ്യമന്ത്രിക്ക് എതിരെയോ മുഖ്യമന്ത്രിയുടെ ഓഫിസിന് എതിരെയോ ആണ്. ഈ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. കൂടാതെ സർക്കാർ നടപടി ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും ഹരജിയിൽ എൻഫോഴ്‌സ്‌മെന്റ് പറയുന്നുണ്ട്. ഇഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകും.

Read Also: ഇരുട്ടടി തുടരുന്നു; പാചക വാതക വില വര്‍ധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE