‘ജുറാസിക് വേള്‍ഡ്: ഡൊമിനിയ’ ട്രെയ്‌ലര്‍ പുറത്ത്

By Desk Reporter, Malabar News
Jurassic World-Dominion

പ്രേക്ഷകർ ആവേശപൂർവം ഉറ്റുനോക്കുന്ന ‘ജുറാസിക് വേള്‍ഡ്’ സീരീസിലെ മൂന്നാം ഭാഗം ‘ജുറാസിക് വേള്‍ഡ്: ഡൊമിനിയ’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വിതരണക്കാരായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആണ് ട്രെയ്‌ലർ പുറത്തുവിട്ടത്.

കാഴ്‌ചക്കാരെ ആറരക്കോടി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടുപോവുകയും, ദിനോസറുകള്‍ മനുഷ്യർക്കിടയിൽ വസിക്കുന്ന ഒരു ലോകത്തിന്റെ നേര്‍ചിത്രമാണ് ട്രെയ്‌ലര്‍ സമ്മാനിക്കുന്നത്. അഞ്ചരമിനിറ്റാണ് ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം.

ദിനോസറുകള്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നതും അതുണ്ടാക്കുന്ന ഭീതിയുമാണ് ചിത്രത്തിന്റെ പ്ളോട്ടെന്നാണ് ട്രെയ്‌ലറിൽ നിന്നും ലഭിക്കുന്ന സൂചന. അതേസമയം സീരീസിലെ രണ്ടാം ഭാഗമായ ‘ഫോളന്‍ കിംഡ’ത്തിന് പിന്നാലെ നടക്കുന്ന സംഭവങ്ങളാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

കോളിന്‍ ട്രെവോറസ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ജൂണിലാണ് തിയേറ്ററുകളില്‍ എത്തുക. സംവിധായകനും എമിലി കാര്‍മൈക്കിളും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലൗറ ഡേണ്‍ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ആംബ്ളിന്‍ എന്റര്‍ടെയ്ന്‍മെൻസാണ്.

Most Read: വണ്ണം കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE