വണ്ണം കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം

By News Bureau, Malabar News
food-lifstyle news

മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണരീതികളും ജീവിതചര്യകളും മാറിയതോടെ ‘അമിതവണ്ണം’ എന്നത് മിക്കവർക്കും ഒരു പ്രശ്‌നമായി മാറുകയാണ്. വണ്ണം കുറയ്‌ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിന് ആദ്യം വേണ്ടത്.

കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം ശരീരഭാരം കൂട്ടാം. അതുകൊണ്ടുതന്നെ വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ക്രീം വേണ്ട

സൂപ്പ് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ സൂപ്പ് ഡയറ്റിൽ ഉൾപ്പെടുത്താറുമുണ്ട്. എന്നാല്‍ പലരും ഹെവി ക്രീം ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ ക്രീം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും.

മധുര പലഹാരങ്ങൾ, മിഠായികൾ

ഹല്‍വ, ഗുലാം ജാം തുടങ്ങിയ മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഒപ്പം വണ്ണം കൂടാനും കാരണമാകും.

ചായയും കാപ്പിയും

മിക്കവരും ചായയും കാപ്പിയുമെല്ലാം കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ്. ഭക്ഷണത്തിന്റെ ഇടവേളകളിലും ജോലിക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിക്കുന്നത് കാണാം. എന്നാൽ പഞ്ചസാര, പാൽ, കോഫി ഇതെല്ലാം വണ്ണം കൂട്ടുമെന്ന് ഓർക്കുക.

ചീസ്

ധാരാളം കൊഴുപ്പും കൊളസ്‌ട്രോളും സോഡിയവും ചീസിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.

ഫ്രഞ്ച് ഫ്രൈസും ഒഴിവാക്കാം

ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും ഫ്രഞ്ച് ഫ്രൈസുകളിൽ അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ

ദിവസവും കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറക്കാം.

അമിതമാവരുത് റെഡ് മീറ്റ് വിഭവങ്ങൾ

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുമെങ്കിലും ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമാകരുത്.

ജങ്ക് ഫുഡ് വേണ്ടേ വേണ്ട

ജങ്ക് ഫുഡ് സ്‌ഥിരമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതിനാൽ ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്. ഇവയുടെ ഉപയോഗവും കുറക്കേണ്ടതാണ്.

Entertainment News: സുധീപ് കിഷൻ നായകനാകുന്ന ‘മൈക്കിൾ’; വില്ലനായി ഗൗതം മേനോൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE