കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജി വച്ച് കെ മുരളീധരന്‍

By Team Member, Malabar News
Malabarnews_k muraleedharan
കെ മുരളീധരൻ
Ajwa Travels

തിരുവനന്തപുരം : കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ മുരളീധരന്‍ രാജി വച്ചു. സോണിയ ഗാന്ധിക്ക് മുരളീധരന്‍ രാജിക്കത്ത് സമര്‍പ്പിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു കൊണ്ടാണ് മുരളീധരന്‍ രാജി വച്ചത്. രാജി വച്ച കാര്യം സമൂഹമാദ്ധ്യമത്തിലൂടെയാണ് മുരളീധരന്‍ അറിയിച്ചത്.

ആവശ്യമില്ലാത്ത സ്ഥാനത്ത് തുടരാന്‍ താൽപര്യമില്ല എന്നും സംസ്ഥാന നേതൃത്വം തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദവികള്‍ നേതാക്കള്‍ വീതം വച്ചെടുക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

തന്റെ ദൗത്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്‌തു തീര്‍ത്തിട്ടുണ്ടെന്നും അതൃപ്‌തി തോന്നിയതിനാല്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം താനുമായി കൂടിയാലോചിച്ചിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. അതൃപ്‌തി തോന്നിയിലാണ് കെപിസിസി അധ്യക്ഷനെ അറിയിക്കാതെ സോണിയ ഗാന്ധിക്ക് നേരിട്ട് കത്തയച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി.

Read also : തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ കുത്തിവെച്ച് ചൈന; അമ്പരന്ന് ലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE