കെ റെയിൽ വിശദീകരണ യോഗം; കണ്ണൂരിൽ സംഘർഷം

By Trainee Reporter, Malabar News
silver line rail project
Ajwa Travels

കണ്ണൂർ: കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷം. മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് സംഘർഷം ഉണ്ടായത്. യോഗം നടക്കുന്ന സ്‌ഥലത്ത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

യോഗം നടക്കുന്ന സ്‌ഥലത്തേക്ക്‌ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു. ഇതിന് മുമ്പും ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇതൊന്നും ജനാധിപത്യപരമല്ലെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, അടച്ചിട്ട മുറിയിൽ യോഗം നടത്താൻ പാടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രതിഷേധക്കാരെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്‌തെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

Most Read: ഷാൻ വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE