കെ റെയിൽ പ്രതിഷേധം; കെ സുധാകരനെ ഉടൻ ജയിലിൽ അടക്കണം- എംവി ജയരാജൻ

By Trainee Reporter, Malabar News
MV-Jayarajan
Ajwa Travels

കണ്ണൂർ: സംസ്‌ഥാനത്ത്‌ യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സിൽവർ ലൈൻ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കെ റെയിൽ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ ഉടൻ കേസെടുത്ത് ജയിലിൽ അടക്കണമെന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടു.

ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരൻ തന്നെ പോലെ ജയിലിൽ പോയി ഗോതമ്പ് ദോശ തിന്നാൻ തയ്യാറക്കണമെന്നും അദ്ദേഹം പറഞ്ഞു. സുധാകരനും യൂത്ത് കോൺഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. ഉദ്യോഗസ്‌ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്‌ഥർ കല്ലിടൽ നിർത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പോലീസ് നടപടി തെറ്റാണെന്നും എംവി ജയരാജൻ പ്രതികരിച്ചു.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫ്. ഘടകകക്ഷികൾക്ക് രക്ഷപ്പെടണമെങ്കിൽ ഇപ്പോഴാണ് അവസരമെന്നും എംവി ജയരാജൻ പറഞ്ഞു. കോൺഗ്രസാണ് യുഡിഎഫിലെ കക്ഷികളെ കടലിൽ മുക്കുന്നത്. ആ പാർട്ടികൾ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങി മരിക്കാതിരിക്കണമെങ്കിൽ രക്ഷപ്പെടുകയാണ് വേണ്ടത്. ലീഗിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

Most Read: തുടർ ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആർക്കുമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE