തുടർ ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആർക്കുമില്ല

By Trainee Reporter, Malabar News
Pinarayi-Vijayan
Ajwa Travels

കൊച്ചി: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കയിലേക്ക് പുറപ്പെടും. നാളെ പുലർച്ചെയാണ് പുറപ്പെടുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.

അടുത്ത മന്ത്രിസഭാ യോഗം ഈ മാസം 27ന് രാവിലെ ഒമ്പത് മണിക്ക് ഓൺലൈനായി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യുഎസിൽ നിന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. ചികിൽസക്കായി നാളെ അമേരിക്കയിലേക്ക് പോകുന്ന കാര്യം ഇന്നലെ സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. യുഎസിൽ മിനസോട്ടയിലെ മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി ചികിൽസ നടത്തുന്നത്.

ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിൽസക്കായി അമേരിക്കയിലേക്ക് പോകുന്നത്. 2018ൽ ആണ് ആദ്യമായി ചികിൽസക്ക് പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26 വരെയാണ് അമേരിക്കയിൽ പോയത്. മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക് പോകുമെന്നാണ് വിവരം. രണ്ടാഴ്‌ചത്തെ ചികിൽസക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറി ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.

Most Read: ശ്രീനിവാസൻ വധക്കേസ്; രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE