ശ്രീനിവാസൻ വധക്കേസ്; രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

By Trainee Reporter, Malabar News
Srinivasan murder
Ajwa Travels

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചനയിൽ പങ്കാളികളായ അഷ്‌റഫ്, അഷ്‌ഫാഖ് എന്നിവരുടെ അറസ്‌റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുക. പ്രതികളുമായുള്ള തെളിവെടുപ്പും ഇന്ന് ഉണ്ടായേക്കും.

അതേസമയം, കഴിഞ്ഞ ദിവസം അറസ്‌റ്റിലായ നാല് പേരെ കോടതി റിമാൻഡ് ചെയ്‌തു. ബിലാൽ, റിസ്‌വാൻ, സഹദ്, റിയാസുദ്ദീൻ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്‌. അതിനിടെ, കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും ഇന്നലെ തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.

ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. നിലവിൽ കസ്‌റ്റഡിയിലുള്ളവരെല്ലാം കൊലയാളി സംഘത്തിനൊപ്പം പോയവരാണെന്നാണ് സൂചന. അതേസമയം, കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്.

Most Read: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇ- ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE