‘വയനാടിന്റെ പ്രധാനമന്ത്രി ട്രാക്‌ടര്‍ ഓടിച്ചു നടക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ

By News Desk, Malabar News
Ajwa Travels

ബത്തേരി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്‌ടര്‍ ഓടിച്ചു നടക്കുകയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിനേക്കാൾ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നു. വയനാട്ടിലേക്ക് വരുന്ന വഴിക്കിറങ്ങി പൊറോട്ടയും ചായയും കുടിക്കാൻ എല്ലാവർക്കും കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. പകൽ മാത്രമേ അവര്‍ തമ്മിൽ വിയോജിപ്പുള്ളൂ, സന്ധ്യയായാൽ യോജിക്കും. മുസ്‌ലിം ലീഗും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ‘കേരളത്തിലെ പിഎസ്‌സി പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറി’യെന്ന സ്‌ത്രീ വിരുദ്ധ പരാമർശവും സുരേന്ദ്രൻ നടത്തി.

Read Also: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമര പന്തൽ സന്ദർശിച്ച് രാഹുൽഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE