മൽസരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കും; കെ സുരേന്ദ്രൻ

By Syndicated , Malabar News
Malabarnews_k surendran
K Surendran
Ajwa Travels

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ താന്‍  പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നുവെന്നും മൽസരിക്കാൻ ഇല്ലെന്നുമാണ് കെ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ മറുടി അറിയിച്ചിട്ടില്ല. ഉടന്‍ തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

മറ്റു സംസ്‌ഥാനങ്ങളില്‍ സംസ്‌ഥാന അധ്യക്ഷന്മാര്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കാറുണ്ട്. കേരളത്തിൽ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മൽസരിക്കുന്നുണ്ടെന്നും താനും മൽസരിച്ചാല്‍ പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിക്കില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നിൽക്കുന്ന സാഹചര്യം വന്നാൽ വിജയ സാധ്യത കല്‍പ്പിക്കുന്ന മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങള്‍ക്കായി നേതാക്കള്‍ക്കിടയില്‍ തന്നെ അവകാശവാദങ്ങള്‍ ഉയരുമെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്.

Read also: തിരുവനന്തപുരം വിമാനത്താവളം; അടിയന്തര വാദത്തിന് കേരളം സുപ്രീംകോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE