ഉമ്മൻ ചാണ്ടിക്ക് സ്വാഗതം; നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് കെ സുരേന്ദ്രൻ

By News Desk, Malabar News
k surendran
Ajwa Travels

തിരുവനന്തപുരം: മൽസരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്, രാഹുൽ ഗാന്ധി തന്നെ വന്ന് മൽസരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സ്‌ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായതായും സുരേന്ദ്രന്‍ അറിയിച്ചു. അതേസമയം ബിജെപിയുടെ കയ്യില്‍ നിന്ന് നേമം പിടിച്ചേ  മതിയാവൂ എന്ന ഹൈക്കമാന്‍ഡ് വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്.

നേമത്തേക്ക് പോകുന്നുവെങ്കില്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മൽസരിപ്പിക്കുന്നതിൽ അടക്കം ചില നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍ ചാണ്ടി മുന്‍പോട്ട് വച്ചേക്കും. സോണിയാ ഗാന്ധിയുമായി നടത്തുന്ന നാളത്തെ കൂടിക്കാഴ്‌ചയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടി നേമത്ത് എത്തിയേക്കും.

Read Also: ഇ ചന്ദ്രശേഖരന്റെ സ്‌ഥാനാര്‍ഥിത്വത്തിൽ തർക്കം; കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE