ബിജെപി ദേശീയ ഭാരവാഹി പട്ടിക; ആരെയും അവഗണിച്ചില്ലെന്ന് കെ സുരേന്ദ്രന്‍

By Syndicated , Malabar News
K Surendran_Malabar news
K Surendran
Ajwa Travels

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നവരാണ് ബിജെപി എന്ന് കെ.സുരേന്ദ്രന്‍. ദേശീയ ഭാരവാഹികളുടെ പട്ടികയില്‍ ആരെയും അവഗണിച്ചതായി തോന്നുന്നില്ല. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാണ് അബ്‌ദുള്ളക്കുട്ടിയെ പരിഗണിച്ചത് എന്നത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനം ആണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടി ആരെയും അവഗണിച്ചതായി തോന്നുന്നില്ല. അവഗണിച്ചുവെന്ന് മാദ്ധ്യമങ്ങൾ  പറയുന്നവരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. ഓരോ ആളുകള്‍ക്കും എന്ത് ചുമതല നല്‍കണം എന്നുളളത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ്’. കുമ്മനം രാജശേഖരന്‍ ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച ആളാണ്. ഗവര്‍ണര്‍ സ്ഥാനം പോലും ഉപേക്ഷിച്ച വ്യക്തിയാണ്. അതുകൊണ്ട് അദ്ദേഹത്തെ പോലുളള ആളുകളെ പാര്‍ട്ടി സ്ഥാനങ്ങളുടെ പേരില്‍ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വം ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read also: കോവിഡ്: അതീവ ജാഗ്രത പുലര്‍ത്തണം; കെ കെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE