കണ്ണൂര്‍ വിമാനത്താവളം; ശൈത്യകാല വിമാന സര്‍വീസുകളുടെ സമയ പട്ടിക പുറത്ത്

By News Desk, Malabar News
Malabarnews_kannur airport
Representational image
Ajwa Travels

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വീസിന്റെ സമയ പട്ടിക പൂര്‍ത്തിയാക്കി പുറത്തുവിട്ടു. ഒക്‌ടോബർ 25 മുതല്‍ 2021 മാര്‍ച്ച് 27 വരെയുള്ള സര്‍വീസുകളാണ് പട്ടികയില്‍ ഉള്ളത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത് ആഴ്‌ചയില്‍ കണ്ണൂരിലേക്ക് 52 വിമാന സര്‍വീസുകള്‍ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യും.

Malabar News: കോവിഡ്; ഏറ്റവും കൂടുതല്‍ കേസുകള്‍ തൃശൂരില്‍

ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ഹൂബ്ലി, ഡല്‍ഹി, കൊച്ചി, ഗോവ, ചെന്നൈ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് പ്രതി ദിന സര്‍വീസുകളും ഉണ്ടാകും. ആഴ്‌ചയില്‍ ബെംഗളൂരിലേക്ക് പതിനാല് സര്‍വീസുകളാണ് ഉണ്ടാവുക. ഹൈദരാബാദിലേക്ക് 10 സര്‍വീസുകളും, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഏഴ് വീതവും തിരുവനന്തപുരം, ഗോവ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് നാലു വീതവും ഹൂബ്ലി, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സര്‍വീസുകളാമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ജയ്‌പൂർ,ലഖ്‌നൗ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഗുവാഹത്തി, ഭോപാല്‍, വിശാഖപട്ടണം തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് കണക്ഷന്‍ സര്‍വ്വീസുകളും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE