കോവിഡ്; ഏറ്റവും കൂടുതല്‍ കേസുകള്‍ തൃശൂരില്‍

By Staff Reporter, Malabar News
malabar image_malabarnews
Representational Image
Ajwa Travels

തൃശൂര്‍: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂര്‍ ജില്ലയില്‍. 1011 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതില്‍ 7 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. അതേസമയം 483 പേര്‍ ഇന്ന് രോഗമുക്‌തി നേടുകയും ചെയ്‌തു. തൃശൂരില്‍ നിലവില്‍ 10292 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ജില്ലയില്‍ ഇന്ന് രോഗം സ്‌ഥിരീകരിച്ചവരില്‍ 1010 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഇതില്‍ 9 പേരുടെ ഉറവിടം വ്യക്‌തമായിട്ടില്ല. അഞ്ച് സമ്പര്‍ക്ക ക്‌ളസ്‌റ്ററുകള്‍ വഴി രോഗബാധയുണ്ടായി. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 4 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റു സംസ്‌ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചു.

5019 സാമ്പിളുകളാണ് ഞായറാഴ്‌ച പരിശോധനക്കായി എടുത്തത്. ഇതില്‍ 3414 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1458 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 147 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. 2,63,154 സാമ്പിളുകളാണ് ജില്ലയില്‍ ഇതുവരെയായി പരിശോധനക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്‌ഥിരികരിച്ചവരുടെ എണ്ണം 34352 ആയി. 23867 പേരാണ് ജില്ലയില്‍ രോഗമുക്‌തി നേടി ആശുപത്രി വിട്ടത്. അതേസമയം തൃശൂര്‍ സ്വദേശികളായ 107 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.

Malabar News: മലപ്പുറം ജില്ലാ കളക്റ്ററുടെ പേരിലും വ്യാജ സന്ദേശം; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE